Dutch in Kerala
കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം
Reading Problem? Click to Download MEERA FONT Telephone : 0471 2451660, 9446503503 Email : malayinkilgk@yahoo.com |

ഈ വെബ്സൈറ്റിനെപ്പറ്റി
ഇത് ഒരു ചരിത്രവെബ്സൈറ്റ് ആണ്. എന്നാല്‍ വ്യത്യസ്തമായ രീതിയാണ് ഇതിന്റെ രചനയ്ക്ക് അവലംബിച്ചിരിക്കുന്നത്. ചരിത്രം നാടുകളിലോ, രാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ ഒതുക്കി നിര്‍ത്തുന്ന തിനുപകരം ഒരേ കാലഘട്ടത്തില്‍ ലോകത്ത് ഉണ്ടായ പ്രധാന സംഭവങ്ങള്‍ ഒന്നിച്ച് കാണിക്കുകയും, അവ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എല്ലാ സംഭവങ്ങളും ഒരു കാരണത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. സംഭവങ്ങളാണ് ചരിത്രത്തിന്റെ ചാലകശക്തി. കടലിലെ തിരമാല പോലെ സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതില്‍ പലതും ദേശങ്ങളുടെയോ ഭൂഖണ്ഡങ്ങളുടെയോ അതിര്‍ത്തികള്‍ ഭേദിച്ച് വിദൂരങ്ങളില്‍പ്പോലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി അവിടങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭരണകൂടങ്ങളും, സാമൂഹ്യവ്യവസ്ഥിതിയും തകിടം മറിയുന്നു.
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് കേരളത്തില്‍ വരുന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1603-1795) ചരിത്രമാണ് ഇതിലെ പ്രതിപാദ്യവിഷയം.
കടലിനോടും, സ്പെയിന്‍ ഭരണാധികാരികളോടും വര്‍ഷങ്ങളായി ഏറ്റുമുട്ടി പ്രതിബന്ധങ്ങളെ അതിലംഘിച്ച ജനതയായിരുന്നു ഡച്ചുകാര്‍. പോര്‍ട്ടുഗീസുകാര്‍ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ഡച്ചുകാരുടെ വരവ്. ഡച്ചുകാരുടെ വരവിനുശേഷവും അവര്‍ വിടപറയുന്നവരേയും കേരളത്തിലും ഇന്ത്യയിലും ലോകത്തും മഹത്തായ പല സംഭവങ്ങളും നടന്നു. അത് ലോകചരിത്രത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും വികസനാത്മകവും ആക്കി.
തുടര്‍ന്ന് വായിക്കുക



| അഭിപ്രായങ്ങളും നി൪ദ്ദശങ്ങളും |